Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iron Rod

ഇ​രു​മ്പു​തോ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് ഇ​ല​ക്ട്രീ​ഷ്യ​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ൽ മാ​ങ്ങ പ​റി​ക്കു​മ്പോ​ൾ ഇ​രു​മ്പു​തോ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് ഇ​ല​ക്ട്രീ​ഷ്യ​ൻ മ​രി​ച്ചു. വ​ട്ട​ച്ചി​റ പി​ണ​ക്കാ​ട്ട് പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ബി​ജോ ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ മാ​ങ്ങ പ​റി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​മ്പു​തോ​ട്ടി അ​ബ​ദ്ധ​ത്തി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ഷോ​ക്കേ​റ്റ ബി​ജോ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷി​സി ചാ​രു​പ്ലാ​ക്ക​ൽ (തി​രു​വ​മ്പാ​ടി). മ​ക്ക​ൾ: ഇ​വാ​ൻ​സ്, എ​വ്ലി​ൻ. സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up